ഒറ്റ നോട്ടത്തില്‍


 

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറാമല വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഏറാമല ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19.06 ചതുരശ്ര കിലോമീറ്റര്‍ ആണ്.പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് എടച്ചേരി, കരിയാട് (കണ്ണൂര്‍) പഞ്ചായത്തുകള്‍, തെക്ക് ചോറോട്, വില്ല്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂര്‍ (കണ്ണൂര്‍) പഞ്ചായത്തുകള്‍, കിഴക്ക് എടച്ചേരി, പുറമേരി, ആയഞ്ചേരി പഞ്ചായത്തുകള്‍ എന്നിവയാണ്.1938-ല്‍ ഇന്ത്യയിലെ മുപ്പത്തിയാറാമത്തെ ചന്തയായി ഇവിടുത്തെ ഓര്‍ക്കാട്ടേരിയില്‍ കന്നുകാലി ചന്ത നിലവില്‍ വന്നു. കുറുമ്പ്രനാട് താലൂക്കിലെ കുറ്റിപ്രം കോവിലകം ആസ്ഥാനമായി വാണിരുന്ന കടത്തനാട് രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം.


 

34648 

ജനസംഖ്യ
93.05 

സാക്ഷരതാ നിരക്ക്
19.06 

വിസ്തീര്‍ണ്ണം
 
1964 

രൂപീകൃതമായ വര്‍ഷം


 

  ജില്ല
കോഴിക്കോട്
താലൂക്ക്
വടകര
ബ്ലോക്ക്
വടകര
വില്ലേജ്
ഏറാമല
 
പ്രധാന കൃഷിവിളകള്‍
തെങ്ങ്, കവുങ്ങ്
പ്രധാന ഉപജീവനം
കൃഷി
  

 

 

🧭 പഞ്ചായത്തിന്റെ അതിരുകള്‍

⬆️ വടക്ക് : എടച്ചേരി, കരിയാട്    ⬇️ തെക്ക് : ചോറോട്, വില്ല്യാപ്പള്ളി, ആയഞ്ചേരി    ➡️ കിഴക്ക് : എടച്ചേരി, പുറമേരി, ആയഞ്ചേരി    ⬅️ പടിഞ്ഞാറ് : ഒഞ്ചിയം, അഴിയൂര്‍