പഞ്ചായത്ത് തല പ്രവേശനോത്സവവും കിഡ്സ് പാർക്ക് ഉദ്ഘാടനവും നടത്തി
June 2, 2026
ഏറാമല ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഏറാമല മാരാങ്കണ്ടി എം.എൽ.പി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി നിർമ്മിച്ച കിഡ്സ് പാർക്ക് കുറ്റ്യാടി എം. എൽ. എ യും സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ അബ്ദുള്ള നിർവ്വഹിച്ചു. പരിപാടിയിൽ വച്ച് എൽ.എസ്.എസ് , SSLC ഉന്നത വിജയികൾക്കുള്ള അനുമോദനവും പുതുതായി അഡ്മിഷൻ നേടിയവർക്കുള്ള ബാഗ് വിതരണവും നടത്തി. വടകര എം.എൽ.എ യുടെ വൈബ് പദ്ധതിയുടെ ഭാഗമായുള്ള കിറ്റ് വിതരണവും നടത്തി. പരിപാടിയിൽ സ്കൂൾ HM പ്രീന സ്വാഗതവും വാർഡ് മെമ്പർ മൂസ മറുവയിൽ അദ്ധ്യക്ഷനുമായി. മാനേജർ കോമത്ത് അബൂബക്കർ വിജയികൾക്കുള്ള അനുമോദനം നടത്തി. പി.കെ പോക്കർ,ഒ പി. അഹമ്മദ് , പ്രഭീഷ് ആദിയൂർ തുടങ്ങിയവർ സംസാരിച്ചു. അധ്യാപിക വി. എം ശലഭ യോഗത്തിന് നന്ദി പറഞ്ഞു.