പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന.

ഒ കെ കുഞ്ഞബ്ദുളള

പ്രസിഡന്‍റ്

ഷീജ തട്ടോളി

വൈസ് പ്രസിഡന്‍റ്

മൂസ്സ മറുവയില്‍

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍

പ്രമോദ് ടി കെ

വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍

ജസീല വി കെ

ക്ഷേമ കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

അമല്‍ രാജ്

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഏറാമല ഗ്രാമപഞ്ചായത്ത് വടകര താലൂക്ക് ,കോഴിക്കോട് ജില്ല, കേരളം. വാര്‍ഡുകള്‍ : 21 ,   നിയമസഭാ മണ്ഡലം : വടകര , ലോകസഭാ മണ്ഡലം : കോഴിക്കോട് വില്ലേജുകള്‍ : ഏറാമല ആകെ ജനസംഖ്യ (2011) : 34,678 വിസ്തീർണ്ണം : 1906 ച.കി.മീ  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറാമല വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഏറാമല ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19.06 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് എടച്ചേരി, കരിയാട് (കണ്ണൂര്‍) പഞ്ചായത്തുകള്‍, തെക്ക് ചോറോട്, വില്ല്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂര്‍ (കണ്ണൂര്‍) പഞ്ചായത്തുകള്‍, കിഴക്ക് എടച്ചേരി, പുറമേരി, ആയഞ്ചേരി പഞ്ചായത്തുകള്‍ എന്നിവയാണ്. 1938-ല്‍ ഇന്ത്യയിലെ മുപ്പത്തിയാറാമത്തെ ചന്തയായി ഇവിടുത്തെ ഓര്‍ക്കാട്ടേരിയില്‍ കന്നുകാലി ചന്ത നിലവില്‍ വന്നു. കുറുമ്പ്രനാട് താലൂക്കിലെ കുറ്റിപ്രം കോവിലകം ആസ്ഥാനമായി വാണിരുന്ന കടത്തനാട് രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഭൂമിയാണ് ഏറാമല മണ്ടോടി കണ്ണനും കെ കുഞ്ഞിരാ കുറുപ്പിനെ നേതൃത്വത്തിൽ തൊഴിലാളി...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 2, 2026

പഞ്ചായത്ത് തല പ്രവേശനോത്സവവും കിഡ്സ് പാർക്ക് ഉദ്ഘാടനവും നടത്തി

ഏറാമല ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഏറാമല മാരാങ്കണ്ടി എം.എൽ.പി സ്‌കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി നിർമ്മിച്ച കിഡ്സ് പാർക്ക് കുറ്റ്യാടി എം. എൽ. എ യും സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ അബ്ദുള്ള നിർവ്വഹിച്ചു....

കൂടുതൽ വായിക്കുക