History of Grama Panchayat
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറാമല വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഏറാമല ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19.06 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് എടച്ചേരി, കരിയാട് (കണ്ണൂര്‍) പഞ്ചായത്തുകള്‍, തെക്ക് ചോറോട്, വില്ല്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂര്‍ (കണ്ണൂര്‍) പഞ്ചായത്തുകള്‍, കിഴക്ക് എടച്ചേരി, പുറമേരി, ആയഞ്ചേരി പഞ്ചായത്തുകള്‍ എന്നിവയാണ്. 1938-ല്‍ ഇന്ത്യയിലെ മുപ്പത്തിയാറാമത്തെ ചന്തയായി ഇവിടുത്തെ ഓര്‍ക്കാട്ടേരിയില്‍ കന്നുകാലി ചന്ത നിലവില്‍ വന്നു. കുറുമ്പ്രനാട് താലൂക്കിലെ കുറ്റിപ്രം കോവിലകം ആസ്ഥാനമായി വാണിരുന്ന കടത്തനാട് രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഭൂമിയാണ് ഏറാമല മണ്ടോടി കണ്ണനും കെ കുഞ്ഞിരാ കുറുപ്പിനെ നേതൃത്വത്തിൽ തൊഴിലാളി...
Read More